
സ്വർണ്ണം വാങ്ങാൻ ഇതാണ് സമയം! വില കുത്തനെ കുറഞ്ഞു; കാരണം….
കേരളത്തിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണ്ണത്തിന് 50 രൂപ കുറഞ്ഞ് 10,190 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കുറഞ്ഞ് 81,520 രൂപയുമായി. യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിന് പിന്നാലെയാണ് ഈ വിലയിടിവ്. സാധാരണയായി പലിശനിരക്ക് കുറയ്ക്കുമ്പോൾ ഡോളറിൻ്റെ മൂല്യം കുറയുകയും സ്വർണ്ണവില കൂടുകയുമാണ് പതിവ്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 3,704 ഡോളർ എന്ന റെക്കോർഡ് നിലയിൽ എത്തിയിരുന്നു. എന്നാൽ ഉടൻ തന്നെ നടന്ന ലാഭമെടുപ്പ് (profit-booking) വില കുറയാൻ കാരണമായി. നിലവിൽ, വില ഔൺസിന് 3,652 ഡോളറിലാണ് വ്യാപാരം ചെയ്യുന്നത്. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിൻ്റെ പ്രതികരണമാണ് ഡോളറിൻ്റെ മൂല്യം വർധിക്കാനും സ്വർണ്ണവില കുറയാനും പ്രധാന കാരണം. അതേസമയം, ഇന്ത്യൻ രൂപ ഡോളറിനെതിരെ ദുർബലമാവുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ കുറഞ്ഞ് 88.01 നിലവാരത്തിലെത്തി. രൂപയുടെ ഈ തളർച്ച കേരളത്തിലെ സ്വർണ്ണവില ഇനിയും വലിയ തോതിൽ ഇടിയുന്നത് തടഞ്ഞു.
18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,445 രൂപയായി.
വെള്ളിവിലയിൽ മാറ്റമില്ല, ഗ്രാമിന് 139 രൂപ. മറ്റൊരു വിഭാഗം വ്യാപാരികൾ നൽകുന്ന വില ഗ്രാമിന് 8,370 രൂപയാണ്. ഇവരുടെ ജ്വല്ലറികളിൽ വെള്ളിവില ഗ്രാമിന് 2 രൂപ കുറഞ്ഞ് 135 രൂപയായി.
Comments (0)