Posted By Admin Admin Posted On

Norka insurance ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ട നോർക്ക നൽകുന്ന സേവനം..

തിരുവനന്തപുരം: പ്രവാസികൾക്ക് ഏറെ ആനുകൂല്യങ്ങളും സേവനങ്ങളും നൽകിവരുന്ന സർക്കാർ സംവിധാനമാണ് നോർക്ക. എന്നാൽ ഇതാ നമ്മൾ പ്രവാസികൾക്കായി നോർക്ക നൽകുന്ന ഐഡി കാർഡുകളെ കുറിച്ചാണ് ഇവിടം വിശദീകരിക്കുന്നത് . “നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക്” Norka Expatriate Protection Insurance Policy അപേക്ഷിക്കുന്നതിന് വേണ്ട അർഹനാണോ നിങ്ങൾ എന്ന എങ്ങനെയാണ് .അതിനുത്തരം വിദേശത്തോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ 6 മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന പ്രവാസികൾക്കാണ് ഈ സേവനം ലഭ്യമാകുക.

∙ പ്രായപരിധി 18 മുതൽ 60 വയസ്സുവരെയാണ് .

∙ കാലാവധി 1 വർഷം

∙ അപേക്ഷാഫീസ്: 881 രൂപ ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ

∙ ആവശ്യമായ രേഖകൾ താഴെപ്പറയുന്നവയാണ്

വീസാ കോപ്പി , ഇക്കാമ, വർക്ക് പെർമിറ്റ് /റസിഡന്റ് പെർമിറ്റ് ,പാസ്പോർട്ടിൻ്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജ് എന്നിവയുടെ പകർപ്പ്അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്
∙ പോളിസിയിൽ ലഭ്യമാകുന്ന പരിരക്ഷ എന്താണ്
പോളിസി ഉടമകൾക്ക് 13 ഗുരുതര രോഗങ്ങൾക്ക് 1 ലക്ഷം രൂപവരെയും . അപകടമരണത്തിന് 3 ലക്ഷം രൂപ വരെ. അപകടം മൂലമുളള സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി 1 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇൻഷുറൻസ് തുക .
∙ പരിരക്ഷ ലഭിക്കാൻ: റജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടിഷണറിൽനിന്ന് മെഡിക്കൽ റിപ്പോർട്ടും പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെയുളള അംഗീകാരപത്രവും വേണം.
∙ അപേക്ഷിക്കാൻ: www.norkaroots.kerala.gov.in
∙ വിവരങ്ങൾക്ക്: 0471 2770543, 528
∙ ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യ), +91 8802 012 345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സർവീസ്)

Comments (0)

Leave a Reply

Your email address will not be published. Required fields are marked *